Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rain On The State

Kasaragod

സം​സ്ഥാ​ന​പാ​ത​യി​ൽ പെ​രു​മ​ഴ​യ​ത്ത് ടാ​റിം​ഗ്

പാ​ണ​ത്തൂ​ർ: ഹൊ​സ്ദു​ർ​ഗ്-​പാ​ണ​ത്തൂ​ർ സം​സ്ഥാ​ന പാ​ത​യു​ടെ അ​വ​സാ​ന ഭാ​ഗ​മാ​യ പാ​ണ​ത്തൂ​ർ പ​വി​ത്ര​ങ്ക​യം ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ​യി​ൽ മെ​ക്കാ​ഡം ബി​റ്റു​മി​ൻ മി​ക്സ് നി​ര​ത്തി അ​ശാ​സ്ത്രീ​യ​മാ​യി ചെ​യ്ത​തെ​ന്ന് ആ​രോ​പ​ണം ശ​ക്ത​മാ​കു​ന്നു.

ക​രാ​റു​കാ​രാ​യ കു​ദ്രോ​ളി ബി​ൽ​ഡേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ചെ​യ്ത​ത്. റോ​ഡ് നി​ർ​മാ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രെ നോ​ക്കു​കു​ത്തി​ക​ളാ​ക്കി​യാ​ണ് അ​ശാ​സ്ത്രീ​യ​മാ​യ നി​ർ​മാ​ണ​മെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

പ​ല​ത​വ​ണ നീ​ട്ടി ന​ൽ​കി​യ നി​ർ​മാ​ണ കാ​ലാ​വ​ധി മേ​യ് 31 ന് ​അ​വ​സാ​നി​ച്ചു. അ​തു​കൊ​ണ്ടു​ത​ന്നെ 31ന് ​മു​മ്പ് പ​ണി​യു​ടെ ആ​ദ്യ​ഘ​ട്ട​മെ​ങ്കി​ലും പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് മ​ഴ പോ​ലും ക​ണ​ക്കി​ലാ​ക്കാ​തെ അ​ശാ​സ്ത്രീ​യ​മാ​യി ഇ​ങ്ങ​നെ ചെ​യ്ത​ത് എ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഇ​പ്പോ​ഴും സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പാ​തി വ​ഴി​യി​ലാ​ണ്. അ​വ​സാ​ന​ഘ​ട്ട പ​ണി​ക​ൾ ഇ​നി​യും ബാ​ക്കി​നി​ൽ​ക്കു​ന്നു. കാ​ല​ങ്ങ​ളാ​യി ഇ​ഴ​ഞ്ഞ നീ​ങ്ങു​ന്ന റോ​ഡ് ന​വീ​ക​ര​ണ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നേ​താ​ക്ക​ളും പൊ​തു​ജ​ന​ങ്ങ​ളും അ​തി​യാ​യ അ​മ​ർ​ഷ​ത്തി​ലാ​ണ്. ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് ഒ​രു​ക്കം കൂ​ട്ടു​ക​യാ​ണ് ഇ​വ​ർ.

 

Latest News

Corehub Up